കേരളാമോഡൽ — ഒരു സമഗ്ര വികസന മാതൃകയല്ല

ഇടതു സാമ്പത്തികവിദഗ്ദ്ധർ എന്നും കേരള മോഡൽ വികസനത്തെ അവരുടെ ആശയങ്ങളെ ഉൾക്കൊണ്ടു കൊണ്ട് നടപ്പിലാക്കിയ ഒരു അനുപമ വികസന മാതൃക ആയി ഉയർത്തി കാട്ടാറുണ്ട്. വിദ്യാഭ്യാസസമ്പ്രദായത്തിൽ ക്രിസ്ത്യൻ മിഷനറിമാർ നല്കിയ സംഭാവനകളാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ച സാമൂഹിക പരിഷ്കരണങ്ങളിലൂടെ മാർക്സിസ്റ്റ്‌ സാമ്പത്തികശാസ്ത്രം അവതരിപ്പിക്കുവാൻ തക്ക വളക്കൂറുള്ള ഒരു സമൂഹം കേരളത്തിൽ നിലവിൽ വന്നു എന്ന ഇടതുപക്ഷ ആഖ്യാനമനുസരിച്ച്, കേരളാ മോഡൽ വികസനത്തിനും തദ്വാരാ നേടിയ ഉയർന്ന സാമൂഹിക സൂചികകൾക്കും ഭൗതിക ജീവിത നേട്ടങ്ങൾക്കും മാർക്സിസം കാരണമായി എന്ന്… Read More കേരളാമോഡൽ — ഒരു സമഗ്ര വികസന മാതൃകയല്ല

തദ്ദേശീയരുടെ ആചാരാനുഷ്ഠാന കായികകലകളോടുള്ള ക്രിസ്തുമതത്തിന്റെ വിദ്വേഷം

പാഗൻ സമ്പ്രദായങ്ങളിൽ ഉത്സവങ്ങൾ ആ സംസ്കാരത്തിന്റെ ഊർജ്ജത്തെ സാക്ഷാത്കരിക്കുന്ന അവസരങ്ങളാണ്. പുരാതന റോമാസാമ്രാജ്യത്തിലെ തദ്ദേശീയ പാഗൻ സമ്പ്രദായത്തിന്റെ മരണമണി മുഴങ്ങിയത് അവരുടെ പൊതു ആഘോഷങ്ങൾ നിരോധിക്കപെട്ടതോടു കൂടെയാണ്.  റോം ക്രൈസ്തവവൽക്കരിക്കപ്പെട്ടതിനു പിന്നാലെ ആചാരാനുഷ്ടാനങ്ങളിലധിഷ്ടിതം ആയ പൊതുജനങ്ങളുടെ കായികവിനോദങ്ങളും വൻ തോതിൽ അടിച്ചമർത്തപ്പെടുകയുണ്ടായി. പലപ്പോഴും പാഗൻ ജനതയുടെ കായിക വിനോദങ്ങൾ ശക്തി, സൗന്ദര്യം, വിജയം എന്നിവയെ പ്രകീർത്തിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങളോട് ഇഴുകിച്ചേർന്നിരുന്നു. ദേവതകൾ പലപ്പോഴും യോദ്ധാക്കൾ ആയാണ് ചിത്രീകരിക്കപ്പെട്ടത്. ഇതിൽ നിന്നും തീർത്തും വ്യത്യസ്ഥമായി, അബ്രഹാമിക മതാനുയായികൾ ഇരവാദവും… Read More തദ്ദേശീയരുടെ ആചാരാനുഷ്ഠാന കായികകലകളോടുള്ള ക്രിസ്തുമതത്തിന്റെ വിദ്വേഷം

സ്ത്രീവിരുദ്ധതയുടെ കേരളാ മോഡൽ

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വളരെ മോശം ആണെങ്കിലും ഒരു ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും ചർച്ച ചെയ്യാൻ ധൈര്യപ്പെടാത്ത, കണ്ടില്ലെന്നു നടിക്കുന്ന ഒരു സമൂഹമാണ് കേരളാ മോഡലിൽ ഊറ്റം കൊള്ളുന്ന, സോഷ്യൽ എന്ജിനീയറിംഗ് ലാബരട്ടറി ആയ മലയാളനാട്. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, പൂവാലശല്യം, സ്ത്രീധന പീഡനം, ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവ കൂടാതെ, സ്വന്തം മകനോടൊത്ത് പൊതു നിരത്തിൽ കൂടി നടന്നു വരുന്ന അമ്മമാരെ വരെ സദാചാര പോലീസിംഗിന് വിധേയമാക്കുന്ന ജീർണ്ണിച്ച സാമൂഹിക പരിതസ്ഥിതി. കേവലം വോട്ടു… Read More സ്ത്രീവിരുദ്ധതയുടെ കേരളാ മോഡൽ