കേരളാമോഡൽ — ഒരു സമഗ്ര വികസന മാതൃകയല്ല

ഇടതു സാമ്പത്തികവിദഗ്ദ്ധർ എന്നും കേരള മോഡൽ വികസനത്തെ അവരുടെ ആശയങ്ങളെ ഉൾക്കൊണ്ടു കൊണ്ട് നടപ്പിലാക്കിയ ഒരു അനുപമ വികസന മാതൃക ആയി ഉയർത്തി കാട്ടാറുണ്ട്. വിദ്യാഭ്യാസസമ്പ്രദായത്തിൽ ക്രിസ്ത്യൻ മിഷനറിമാർ നല്കിയ സംഭാവനകളാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ച സാമൂഹിക പരിഷ്കരണങ്ങളിലൂടെ മാർക്സിസ്റ്റ്‌ സാമ്പത്തികശാസ്ത്രം അവതരിപ്പിക്കുവാൻ തക്ക വളക്കൂറുള്ള ഒരു സമൂഹം കേരളത്തിൽ നിലവിൽ വന്നു എന്ന ഇടതുപക്ഷ ആഖ്യാനമനുസരിച്ച്, കേരളാ മോഡൽ വികസനത്തിനും തദ്വാരാ നേടിയ ഉയർന്ന സാമൂഹിക സൂചികകൾക്കും ഭൗതിക ജീവിത നേട്ടങ്ങൾക്കും മാർക്സിസം കാരണമായി എന്ന്… Read More കേരളാമോഡൽ — ഒരു സമഗ്ര വികസന മാതൃകയല്ല

സ്ത്രീവിരുദ്ധതയുടെ കേരളാ മോഡൽ

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വളരെ മോശം ആണെങ്കിലും ഒരു ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും ചർച്ച ചെയ്യാൻ ധൈര്യപ്പെടാത്ത, കണ്ടില്ലെന്നു നടിക്കുന്ന ഒരു സമൂഹമാണ് കേരളാ മോഡലിൽ ഊറ്റം കൊള്ളുന്ന, സോഷ്യൽ എന്ജിനീയറിംഗ് ലാബരട്ടറി ആയ മലയാളനാട്. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, പൂവാലശല്യം, സ്ത്രീധന പീഡനം, ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവ കൂടാതെ, സ്വന്തം മകനോടൊത്ത് പൊതു നിരത്തിൽ കൂടി നടന്നു വരുന്ന അമ്മമാരെ വരെ സദാചാര പോലീസിംഗിന് വിധേയമാക്കുന്ന ജീർണ്ണിച്ച സാമൂഹിക പരിതസ്ഥിതി. കേവലം വോട്ടു… Read More സ്ത്രീവിരുദ്ധതയുടെ കേരളാ മോഡൽ

ഇസ്രായേലിന്റെ ചരിതം

  ഏതാണ്ട് 2000 വർഷത്തോളമായി അബ്രഹാമിന്റെ സന്തതികൾ തമ്മിൽ — അതെ സഹോദരന്മാര് തമ്മിൽ- ഭൂമിയുടെ അവകാശത്തിനായി നടക്കുന്ന പോരാട്ടമാണ് ഇന്ന് ലോകം വളരെയധികം വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രയേൽ പലസ്തീൻ തര്ക്കത്തിന് മൂല കാരണം.. . ബൈബിൾ കാലം മുതലുള്ള തങ്ങളുടെ വാഗ്ദത്ത ഭൂമിയിന്മേലുള്ള അവകാശം യഹൂദർ ഉറപ്പിക്കുമ്പോൾ പലസ്തിൻ എന്ന രാജ്യസ്ഥാപനത്തിനായി അറബികൾ പട പൊരുതുന്നു തല്ഫലമായി അനേകായിരങ്ങൾ , പിഞ്ചു കുഞ്ഞുങ്ങൾ വരെ ഈ അവകാശ തർക്കത്തിൽ പിടഞ്ഞു വീണു മരിക്കുന്നു . . മെസൊപൊറ്റെമിയയിലെ ഉർ പട്ടണത്തിലെ ശിൽപിയുടെ പുത്രനായ അബ്രാം ഏകദൈവമായ… Read More ഇസ്രായേലിന്റെ ചരിതം