Sabarimala Temple in the ‘Secular’ world

The holy hill of Sabari, Sabarimala, is located amidst the dense jungles of the Western Ghats in Kerala, bordering the state of Tamil Nadu. Vrischikam, the fourth month of the Malayalam calendar (November -December) marks the beginning of the annual pilgrimage to the temple. This is also when devotees observe‘mandala vratham’ – 41 days of strict… Read More Sabarimala Temple in the ‘Secular’ world

വിക്ടോറിയ ഗൗരമ്മ: കുടഗിനു നഷ്ടപ്പെട്ട നീലാംബരി

ലണ്ടനിലെ ബ്രോംപ്ടൺ സെമിത്തേരിയിലെ ഒരു കോണിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കല്ലറയിൽ ഇങ്ങനെ കൊത്തിവെച്ചിരിക്കുന്നു “കുടഗിലെ മുൻ മഹാരാജാവിന്റെ മകളായിരുന്ന വിക്ടോറിയ ഗൗരമ്മ രാജകുമാരി ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു”.   കുടഗിലെ അവസാന രാജാവായിരുന്ന ചിക്ക വീരരാജേന്ദ്രയുടെ പ്രിയപുത്രി ആയിരുന്നു ഗൗരമ്മ രാജകുമാരി. 1834 ഏപ്രിൽ 24നു ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ വീരരാജേന്ദ്ര ബനാറസിൽ രാഷ്ട്രീയ തടവുകാരനാക്കപ്പെട്ടു. അവിടെ വെച്ച് 1841ൽ ഗൗരമ്മ രാജകുമാരി ജനിച്ചു. പിന്നീട്, ഈസ്റ്റ് ഇന്ത്യ കമ്പനി തന്റെ സ്വത്തുക്കൾ വിട്ടു നല്‍‌കണമെന്ന്… Read More വിക്ടോറിയ ഗൗരമ്മ: കുടഗിനു നഷ്ടപ്പെട്ട നീലാംബരി

സ’നാഥം’ സനാതനം – നാഥ് സമ്പ്രദായവും ചരിത്രവും

മഹത്തായ ഒരു ആധ്യാത്മിക, ചരിത്ര പാരമ്പര്യത്തിന്റെ ദീപശിഖയുമേന്തിയാണ് ഗോരക്ഷാപീഠാധിപതി യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരിക്കുന്നത്. ഗോരക്ഷാപീഠാധിപതി യോഗി ആദിത്യനാഥ് വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമല്ല. അനുപമമായൊരു ആധ്യാത്മിക പരമ്പരയുടെ ഇങ്ങീയറ്റത്തെ കണ്ണി കൂടെയാണ് അദ്ദേഹം. ഏതൊരവസരത്തിലാണോ ധർമ്മത്തിന് ഗ്ളാനി സംഭവിച്ചുകൊണ്ടു അധിനിവേശശക്തികൾ ഭാരതത്തിൽ പിടിമുറുക്കിയിട്ടുള്ളത് അപ്പോഴെല്ലാം നാഥ് പന്ഥിയിലെ സന്യാസവര്യ പൗരോഹിത്യത്തിൽ ധർമ്മസംസ്ഥാപനത്തിന്റെ കാഹളവും മുഴക്കപ്പെട്ടിട്ടുണ്ട്. ആയിരത്തോളം വർഷങ്ങൾ അടിച്ചമർത്തപ്പെട്ടിട്ടും ഹൈന്ദവ സംസ്കാരം ഇന്നും നിലനിൽക്കപ്പെടുന്നതിലും നാഥ് യോഗികൾക്കുള്ള പങ്കു നിസീമമാണ്. നാഥ് സമ്പ്രദായം വിവിധ താന്ത്രിക… Read More സ’നാഥം’ സനാതനം – നാഥ് സമ്പ്രദായവും ചരിത്രവും

നോംചോസ്കിയും കമ്മ്യൂണിസ്റ്റ് കള്ളക്കഥകളും

വ്യവസ്ഥിതമായ ഹിംസാത്മക രാഷ്ട്രീയവും സർവാധിപത്യ ഭരണവും അവശ്യനന്മ ആണെന്ന് കരുതുന്ന ബുദ്ധിജീവി വർഗത്തിലെ അവസാന കണ്ണികളിൽ ഒരാളാണ് അമേരിക്കൻ ഭാഷാപണ്‌ഡിതനായ നോം ചോംസ്കി. മനുഷ്യാവകാശത്തെക്കുറിച്ച് സ്ഥിരം സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കിയാൽ, ഇദ്ദേഹം പിന്താങ്ങിയ ചില ഭരണാധികാരികളെയും അവരുടെ ഭരണവ്യവസ്ഥകളും നോക്കിയാൽ, രക്ത പങ്കിലമായ ഒരേട്‌ നമ്മുടെ മുന്നിൽ തുറന്നു വരും. റഷ്യയിലെ സാറിസ്റ്റ് ഭരണത്തിൽ നിന്നും രക്ഷപ്പെട്ടോടിവന്ന ജൂത ദമ്പതികൾക്ക് 1928ൽ അമേരിക്കയിലെ ഫിലാദെൽഫിയയിൽ ജനിച്ച അവ്രാം നോം , മസാച്യുസെറ്റ്സ ഇൻസ്റ്റിറ്റ്യൂട്ട്… Read More നോംചോസ്കിയും കമ്മ്യൂണിസ്റ്റ് കള്ളക്കഥകളും

അർമേനിയൻ ഹിന്ദുക്കൾ

പാശ്ചാത്യ ലോകത്ത് നിന്നും അഭയം തേടിവന്ന സിറിയൻ, അർമേനിയൻ, ജൂത, പാഴ്സി വിഭാഗങ്ങളിൽ പെട്ട ജനങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചാനയിച്ച ഭാരതഭൂവിന്റെ സാംസ്കാരിക പാരമ്പര്യം നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ, ഒന്നാം നൂറ്റാണ്ടിനും മുന്നേ ഇവിടെ നിന്നും പുറപ്പെട്ടു പോയി അങ്ങ് ദൂരെ അർമേനിയയിൽ താവളമുറപ്പിച്ച ഒരു കൂട്ടം ഹിന്ദുക്കളുടെ കഥയാണ് ഇവിടെ പറയുന്നത്. അർമേനിയയെ ക്രൈസ്തവവൽക്കരിച്ച ‘സെന്റ്‌’ ഗ്രിഗറിയുടെ ശിഷ്യനായ സെനോബിയാസ് എന്നൊരു സിറിയൻ ക്രിസ്ത്യൻ ബിഷപ്പിന്റെ വാക്കുകളിൽ, 149 BCE യിൽ രാജാവായ ദിനക്സ്പലിനെതിരെ… Read More അർമേനിയൻ ഹിന്ദുക്കൾ