വിക്ടോറിയ ഗൗരമ്മ: കുടഗിനു നഷ്ടപ്പെട്ട നീലാംബരി

ലണ്ടനിലെ ബ്രോംപ്ടൺ സെമിത്തേരിയിലെ ഒരു കോണിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കല്ലറയിൽ ഇങ്ങനെ കൊത്തിവെച്ചിരിക്കുന്നു “കുടഗിലെ മുൻ മഹാരാജാവിന്റെ മകളായിരുന്ന വിക്ടോറിയ ഗൗരമ്മ രാജകുമാരി ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു”.   കുടഗിലെ അവസാന രാജാവായിരുന്ന ചിക്ക വീരരാജേന്ദ്രയുടെ പ്രിയപുത്രി ആയിരുന്നു ഗൗരമ്മ രാജകുമാരി. 1834 ഏപ്രിൽ 24നു ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ വീരരാജേന്ദ്ര ബനാറസിൽ രാഷ്ട്രീയ തടവുകാരനാക്കപ്പെട്ടു. അവിടെ വെച്ച് 1841ൽ ഗൗരമ്മ രാജകുമാരി ജനിച്ചു. പിന്നീട്, ഈസ്റ്റ് ഇന്ത്യ കമ്പനി തന്റെ സ്വത്തുക്കൾ വിട്ടു നല്‍‌കണമെന്ന്… Read More വിക്ടോറിയ ഗൗരമ്മ: കുടഗിനു നഷ്ടപ്പെട്ട നീലാംബരി

തദ്ദേശീയരുടെ ആചാരാനുഷ്ഠാന കായികകലകളോടുള്ള ക്രിസ്തുമതത്തിന്റെ വിദ്വേഷം

പാഗൻ സമ്പ്രദായങ്ങളിൽ ഉത്സവങ്ങൾ ആ സംസ്കാരത്തിന്റെ ഊർജ്ജത്തെ സാക്ഷാത്കരിക്കുന്ന അവസരങ്ങളാണ്. പുരാതന റോമാസാമ്രാജ്യത്തിലെ തദ്ദേശീയ പാഗൻ സമ്പ്രദായത്തിന്റെ മരണമണി മുഴങ്ങിയത് അവരുടെ പൊതു ആഘോഷങ്ങൾ നിരോധിക്കപെട്ടതോടു കൂടെയാണ്.  റോം ക്രൈസ്തവവൽക്കരിക്കപ്പെട്ടതിനു പിന്നാലെ ആചാരാനുഷ്ടാനങ്ങളിലധിഷ്ടിതം ആയ പൊതുജനങ്ങളുടെ കായികവിനോദങ്ങളും വൻ തോതിൽ അടിച്ചമർത്തപ്പെടുകയുണ്ടായി. പലപ്പോഴും പാഗൻ ജനതയുടെ കായിക വിനോദങ്ങൾ ശക്തി, സൗന്ദര്യം, വിജയം എന്നിവയെ പ്രകീർത്തിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങളോട് ഇഴുകിച്ചേർന്നിരുന്നു. ദേവതകൾ പലപ്പോഴും യോദ്ധാക്കൾ ആയാണ് ചിത്രീകരിക്കപ്പെട്ടത്. ഇതിൽ നിന്നും തീർത്തും വ്യത്യസ്ഥമായി, അബ്രഹാമിക മതാനുയായികൾ ഇരവാദവും… Read More തദ്ദേശീയരുടെ ആചാരാനുഷ്ഠാന കായികകലകളോടുള്ള ക്രിസ്തുമതത്തിന്റെ വിദ്വേഷം

വാലന്റൈൻ ദിനവും ഒരു പേഗൻ ആഘോഷമോ?

ക്രിസ്തുമസ് ഈസ്റ്റർ ഹാല്ലോവീൻ എന്നിവയൊക്കെ പോലെ തന്നെ ക്രൈസ്തവവല്ക്കരിക്കപ്പെട്ട ഏതൊരു പാഗൻ ബിംബങ്ങളുടെയും  ആഘോഷങ്ങളുടെയും കൂട്ടത്തിലുള്ള ഒരുത്സവമാണ് വാലന്റൈൻ ദിനം. സാമ്പത്തിക ഉദാരവൽക്കരണത്തോടൊപ്പം 90കളിൽ MTV വഴി ഇന്ത്യക്കാർക്കു സുപരിചിതമായ ഈ പ്രണയദിനം, യഥാർത്ഥത്തിൽ ലൂപ്പർകലിയ എന്ന  പുരാതന റോമൻ പേഗൻ ഫെർട്ടിലിറ്റി ഉത്സവം ആയിരുന്നുവെന്നു ആർക്കെല്ലാമറിയാം?  പിന്നീട് ക്രിസ്തുമതം വാലന്റൈൻ എന്ന വിശുദ്ധന്റെ പേരിലാക്കി തട്ടിയെടുത്ത ഈ ആഘോഷം അമേരിക്കയുടെ ആഗോള സാംസ്കാരിക അധിനിവേശ തന്ത്രത്തിന്റെ ഭാഗമായി പുതുജീവൻ കൈക്കൊണ്ടിരിക്കുന്നു.ദേശീയതയില്‍നിന്ന് അന്തര്‍ദേശീയതയുടെ ഭാഗമാക്കി പുതുതലമുറയെ മാറ്റിയെടുക്കേണ്ടത് അമേരിക്കൻ സാമ്രാജ്യത്ത… Read More വാലന്റൈൻ ദിനവും ഒരു പേഗൻ ആഘോഷമോ?

സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ

ബ്രിട്ടിഷ് ദ്വീപുകൾ മുതൽ കിഴക്ക് തുർക്കി വരെ വിശാലമായി കിടക്കുന്ന യൂറോപിയൻ ഭൂഖണ്ഡത്തിന്റെ ചരിത്രം പരിശോധിച്ചാൽ പ്രാചീന ഗ്രീക്ക് — റോമൻ , ഈജിപ്ഷ്യൻ — മെസൊപൊട്ടാമിയൻ സംസ്കാരങ്ങളിൽ നിന്നാണ് അങ്ങ് ദൂരെ മാറി പടിഞ്ഞാറ് കിടക്കുന്ന ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യർ തങ്ങളുടെ പൂർവികമേന്മ പ്രതിഫലിപ്പികാൻ ശ്രമിക്കുന്നത് എന്ന് കാണാം. അതുകൊണ്ട് ഇവിടങ്ങളിലെ ചരിത്രമാണ് പുരാതന സംസ്കൃതി ആയി യൂറോപിയന്മാർ കണക്കാക്കുന്നത്. പ്രാചീന സംസ്കൃതികളിലെല്ലാം തന്നെ ദേവീ സങ്കല്പം ശക്തമായി നിലനിന്നിരുന്നു എന്നാണു ചരിത്രകാരന്മാർ പറയുന്നത്. ‘മതർ ഗോഡസ്സ്… Read More സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ