അർമേനിയൻ ഹിന്ദുക്കൾ

പാശ്ചാത്യ ലോകത്ത് നിന്നും അഭയം തേടിവന്ന സിറിയൻ, അർമേനിയൻ, ജൂത, പാഴ്സി വിഭാഗങ്ങളിൽ പെട്ട ജനങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചാനയിച്ച ഭാരതഭൂവിന്റെ സാംസ്കാരിക പാരമ്പര്യം നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ, ഒന്നാം നൂറ്റാണ്ടിനും മുന്നേ ഇവിടെ നിന്നും പുറപ്പെട്ടു പോയി അങ്ങ് ദൂരെ അർമേനിയയിൽ താവളമുറപ്പിച്ച ഒരു കൂട്ടം ഹിന്ദുക്കളുടെ കഥയാണ് ഇവിടെ പറയുന്നത്. അർമേനിയയെ ക്രൈസ്തവവൽക്കരിച്ച ‘സെന്റ്‌’ ഗ്രിഗറിയുടെ ശിഷ്യനായ സെനോബിയാസ് എന്നൊരു സിറിയൻ ക്രിസ്ത്യൻ ബിഷപ്പിന്റെ വാക്കുകളിൽ, 149 BCE യിൽ രാജാവായ ദിനക്സ്പലിനെതിരെ… Read More അർമേനിയൻ ഹിന്ദുക്കൾ

നൂലിൽ കെട്ടിയിറക്കപ്പെട്ട ഫെമിനിസം

എഴുതിയത്: കൃഷ്ണപ്രിയ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചു കൊണ്ട് യുവതികൾ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള വിവാദങ്ങളും കോലാഹലങ്ങളും മറ്റും കുറച്ചു കാലമായി ഹൈന്ദവതയേയും സ്വാമി അയ്യപ്പനേയും അശ്ലീല മുദ്രാവാക്യങ്ങളും പ്രസ്താവനകളും കൊണ്ടു അവഹേളിക്കുവാനുള്ള ആവസരമായി സെമിറ്റിക് ചിന്തകളിൽ ഊന്നിയ നിരീശ്വരവാദികളും ഫെമിനിസ്റ്റുകളും കൊണ്ടാടുകയായിരുന്നു. കേരളത്തിലെ സ്ത്രീകൾക്കു ശബ്ദിക്കുവാൻ തങ്ങളുടെ സ്വരം ആവശ്യമാണ് എന്ന പ്രതീതിയാണ് അവർ ഉണ്ടാക്കിയെടുത്തത്. #ReadyToWait എന്ന ഹാഷ്ടാഗിലൂടെ, കാത്തിരിക്കുവാൻ തയ്യാറാണ് എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം കേരളസ്ത്രീകളായ ഞങ്ങളുടെ ധാർമികമായ ഉത്തരവാദിത്വമായിരുന്നു. അതിനു ഞങ്ങൾക്ക്… Read More നൂലിൽ കെട്ടിയിറക്കപ്പെട്ട ഫെമിനിസം

നരകത്തിന്റെ മാലാഖ : ആഗ്നസ് ഗോംക്സ് ബൊയാക്സ്യു

പാവങ്ങളുടെ ആത്മാവിനെ ദൈവസന്നിധിയിലേക്കെത്തിച്ച മാലാഖ, മദർ തെരേസ എന്നറിയപ്പെടുന്ന ആഗ്നസ് ഗോംക്സ് ബൊയാക്സ്യു എന്ന കത്തോലിക്കാ മിഷനറി വരുന്ന സെപ്തംബർ നാലാം തീയ്യതി ഫ്രാൻസിസ് മാർപ്പാപ്പായാൽ വിശുദ്ധയാക്കപ്പെടുകയാണ്. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഒരു വൻ സന്നാഹം തന്നെ ഭാരതത്തെ പ്രതിനിധീകരിച്ചു തദവസരത്തിൽ പങ്കുകൊള്ളുന്നതിനായി വത്തിക്കാനിലേക്കു തിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. മദർ തെരേസയെയും അവരുടെ പ്രവർത്തനങ്ങളെയും ചുറ്റിപ്പറ്റിയുള്ള പല മിത്തുകളും അവരുടെ വിശുദ്ധവൽക്കരണത്താൽ വത്തിക്കാന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ കത്തോലിക്കാ… Read More നരകത്തിന്റെ മാലാഖ : ആഗ്നസ് ഗോംക്സ് ബൊയാക്സ്യു

കേരളാമോഡൽ — ഒരു സമഗ്ര വികസന മാതൃകയല്ല

ഇടതു സാമ്പത്തികവിദഗ്ദ്ധർ എന്നും കേരള മോഡൽ വികസനത്തെ അവരുടെ ആശയങ്ങളെ ഉൾക്കൊണ്ടു കൊണ്ട് നടപ്പിലാക്കിയ ഒരു അനുപമ വികസന മാതൃക ആയി ഉയർത്തി കാട്ടാറുണ്ട്. വിദ്യാഭ്യാസസമ്പ്രദായത്തിൽ ക്രിസ്ത്യൻ മിഷനറിമാർ നല്കിയ സംഭാവനകളാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ച സാമൂഹിക പരിഷ്കരണങ്ങളിലൂടെ മാർക്സിസ്റ്റ്‌ സാമ്പത്തികശാസ്ത്രം അവതരിപ്പിക്കുവാൻ തക്ക വളക്കൂറുള്ള ഒരു സമൂഹം കേരളത്തിൽ നിലവിൽ വന്നു എന്ന ഇടതുപക്ഷ ആഖ്യാനമനുസരിച്ച്, കേരളാ മോഡൽ വികസനത്തിനും തദ്വാരാ നേടിയ ഉയർന്ന സാമൂഹിക സൂചികകൾക്കും ഭൗതിക ജീവിത നേട്ടങ്ങൾക്കും മാർക്സിസം കാരണമായി എന്ന്… Read More കേരളാമോഡൽ — ഒരു സമഗ്ര വികസന മാതൃകയല്ല