നോംചോസ്കിയും കമ്മ്യൂണിസ്റ്റ് കള്ളക്കഥകളും

വ്യവസ്ഥിതമായ ഹിംസാത്മക രാഷ്ട്രീയവും സർവാധിപത്യ ഭരണവും അവശ്യനന്മ ആണെന്ന് കരുതുന്ന ബുദ്ധിജീവി വർഗത്തിലെ അവസാന കണ്ണികളിൽ ഒരാളാണ് അമേരിക്കൻ ഭാഷാപണ്‌ഡിതനായ നോം ചോംസ്കി. മനുഷ്യാവകാശത്തെക്കുറിച്ച് സ്ഥിരം സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കിയാൽ, ഇദ്ദേഹം പിന്താങ്ങിയ ചില ഭരണാധികാരികളെയും അവരുടെ ഭരണവ്യവസ്ഥകളും നോക്കിയാൽ, രക്ത പങ്കിലമായ ഒരേട്‌ നമ്മുടെ മുന്നിൽ തുറന്നു വരും.

റഷ്യയിലെ സാറിസ്റ്റ് ഭരണത്തിൽ നിന്നും രക്ഷപ്പെട്ടോടിവന്ന ജൂത ദമ്പതികൾക്ക് 1928ൽ അമേരിക്കയിലെ ഫിലാദെൽഫിയയിൽ ജനിച്ച അവ്രാം നോം , മസാച്യുസെറ്റ്സ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഭാഷാപണ്ഡിതൻ ആയാണ് ജീവിതത്തിന്റെ സിംഹഭാഗം ചിലവഴിച്ചത്.

ചോംസ്കി പൊതുവേ ഭൂരാഷ്‌ട്രതന്ത്ര കാഴ്ച്ചപാടിലൂടെ അന്താരാഷ്‌ട്ര രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതായാണ് കണ്ടു വരാറ്. സ്വന്തം സ്ഥാനം നിലനിർത്താനുള്ള സ്വാർത്ഥ താൽപ്പര്യത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം വ്യക്തികൾ ആണ് ഭരണകൂടമെന്നും സ്വന്തം അധികാരം നിലനിർത്താനുള്ള വ്യഗ്രതയിൽ ആ സ്വാർത്ഥമോഹത്തെ അസ്‌പഷ്‌ടമാക്കുവാൻ മിനക്കെടാനുള്ള സമയം പോലും അവർക്ക് ലഭിക്കുന്നില്ല എന്ന അടിസ്ഥാനതത്വത്തിലൂന്നിയാണ് ഇദ്ദേഹത്തിന്റെ നിരൂപണശൈലി.

ശീതസമരം കൊടുമ്പിരി കൊണ്ടിരുന്ന നാളുകളിൽ “കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെ തടയാനായി അമേരിക്ക ഇടപെട്ടു കൈപൊള്ളിയ “ വിയറ്റ്നാം യുദ്ധത്തെകുറിച്ച് നാമെല്ലാം വളരെയധികം കേട്ടിട്ടുണ്ട്. അമേരിക്കയ്ക്ക് അകത്തു തന്നെ ഈ യുദ്ധത്തിനെതിരെ ബഹുജനപ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഈ കാലഘട്ടത്തിലാണ് അമേരിക്കയെ അതിശക്തമായി വിമർശിച്ചു കൊണ്ട് ചോംസ്കി പ്രശസ്തനാകുന്നത്. വിയറ്റ്നാം യുദ്ധം ഒരു തുടക്കം മാത്രമായിരുന്നു. തുടർന്നങ്ങോട്ടുള്ള വർഷങ്ങളിൽ ചോംസ്കി അങ്കിൾ സാമിനെയും അവിടുത്തെ വരേണ്യവർഗത്തെയും നിശിതമായി വിമർശിച്ചു കൊണ്ട് ഒരുപാട് എഴുതി.

എന്നാൽ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റു അട്ടിമറിയുടെ പരിണിതഫലങ്ങളെ അപഗ്രഥിക്കാൻ അദ്ദേഹം മിനക്കെട്ടില്ല എന്നതിൽ മറ്റുള്ള യുദ്ധ വിമർശകരിൽ നിന്നും ചോംസ്കി വ്യത്യസ്തനാവുന്നു. “വീറ്റ്നമിലെയും കമ്പോഡിയയിലെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ വെള്ളപൂശൽ” (whitewashing Dictatorship in Communist Vietnam and Combodia ) എന്ന കൃതിയിൽ സ്റ്റെഫെൻ മോറിസ് പറയുന്നത് ഇപ്രകാരമാണ്.

പുരോഗമനതീവ്രവാദപരമായ ഒരു ഹൃദയം സൂക്ഷിച്ചിരിക്കുന്ന നഗരമായാണു ഹനോയ് എന്നും അദ്ദേഹത്തിന്റെ മനസ്സിൽ ജീവിച്ചിരുന്നത്. അമേരിക്കൻ അധിനിവേശത്തെ ചെറുത്തു നിൽക്കുന്ന കറതീർന്ന നന്മയുടെ പോരാട്ട വീര്യം. വിപ്ലവത്തെ അകമഴിഞ്ഞ് സേവിച്ച ചോംസ്കി ‘പുനർ വിദ്യാഭ്യാസ’ പ്രവർത്തനങ്ങളുടെ മറവിൽ ആയിരക്കണക്കിന് വരുന്ന വിയറ്റ്നമീസ് ജനതയെ ഹനോയിയിലെ ഗുലാഗിലേക്ക് തള്ളിവിട്ടു. ഏകദേശം രണ്ടു ദശലക്ഷത്തോളം ജനങ്ങളെ നവ സാമ്പത്തിക മേഖലയിലേക്ക് പുനരധിവസിപ്പിച്ചു, പതിനായിരത്തോളം വരുന്ന വള്ളക്കാരെ പുറംകടലിന്റെ അനന്തതയിലേക്ക് ബലമായി പറഞ്ഞയച്ചു. കമ്മ്യൂണിസ്റ്റു ഭരണകൂടത്തിന്റെ ഇത്തരം നരഹത്യാ സമ്പ്രദായങ്ങൾ തെളിവ് സഹിതം ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഹനോയിയെ ന്യായീകരിക്കാൻ ചോംസ്കി പറന്നെത്തി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രണ്ടു ചോദ്യങ്ങൾ മാത്രമേ പ്രസക്തമായിരുന്നുള്ളൂ: “ ഈ ‘പ്രതികൂലമായ റിപ്പോർട്ടുകൾ ‘ ആരെ പ്രീതിപ്പെടുത്താൻ ആണ് ? എങ്ങനെ ഈ റിപ്പോർട്ടുകളെ തെറ്റാണെന്നു തെളിയിക്കും?”

കംബോഡിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി പോൾപോട്ടിന്റെ ഖമർറൂഷ് നേതൃത്വത്തിൽ നടന്ന നരനായാട്ടിനെ സംബന്ധിച്ച വാർത്ത പാശ്ചാത്യ ലോകത്തെ നടുക്കിയപ്പോൾ കമ്മ്യൂണിസ്റ്റു ഖമർരൂഷിനെ ന്യായികരിക്കുകയാണ് ചോംസ്കി ചെയ്തത്. ആദ്യകാലത്ത് പോൾപോട്ടിനെ ധീരനായ വിപ്ലവകാരി ആയി ആരാധിച്ച പല സഖാക്കളും പിന്നീട് മനുഷ്യശരീരങ്ങൾ കുന്നു കൂടാൻ തുടങ്ങിയപ്പോൾ നിലപാട് മാറ്റിയെങ്കിലും അവരിൽ നിന്നും വ്യത്യസ്തനായി തന്റെ തീവ്ര അഭിപ്രായങ്ങളിൽനിന്നും വ്യതിചലിക്കുവാൻ ചോംസ്കി തയ്യാറായില്ല. ആദ്യമൊക്കെ കംബോഡിയയിലെ മരണസംഖ്യയെ കുറച്ചു കാണിക്കുവാൻ ശ്രമിക്കുകയും പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിൽ അധിനിവേശശക്തികളെ ചെറുത്തുനിന്ന പ്രതിരോധപ്രസ്ഥാനങ്ങൾ ഒറ്റുകാർക്ക് വധശിക്ഷ നൽകിയതിനോടു തുലനം ചെയ്തും ഖമർ റൂഷ് ഭീകരതയെ വെള്ളപൂശാൻ ചോംസ്കി ശ്രമിച്ചു. 1977 ൽ എഴുതുമ്പോൾ നോം പെന്നിലെ വംശഹത്യയെ സംബന്ധിച്ച വാർത്തകൾ പുറത്തു കൊണ്ടുവന്ന സ്വന്തം സുഹൃത്തുക്കളെ പോലും നിഷ്കരുണം തേജോവധം ചെയ്തുകൊണ്ട് ‘ഷൂട്ടിങ്ങ് ദി മെസ്സെഞ്ചെർ ‘ എന്ന തന്ത്രം വളരെ ഭംഗിയായി ചോംസ്കി ‘ദി നേഷൻ’ ൽ എഴുതി ഫലിപ്പിച്ചു. 1980ൽ , കംബോഡിയയിലെ 2 ദശലക്ഷത്തോളം വരുന്ന ജനങ്ങൾ നിഷ്കരുണം വധിക്കപ്പെട്ട വാർത്ത നിഷേധിക്കുക അസംഭവ്യമാണെന്ന് വന്ന ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സംരക്ഷിക്കാനായ് നെൽകൃഷിനാശത്തെ പഴിക്കുകയാണ് ചോംസ്കി ചെയ്തത്. പിന്നീട്, 1988 ൽ തലയോട്ടികൾ കുമിഞ്ഞുകൂടിയ ദ്രിശ്യങ്ങൾ പുറത്തുവന്നതോടെ ‘ മോശം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് അമേരിക്കയുടെ കുറ്റം ആണെന്ന് ‘ പറയാനും ചോംസ്കി ധൈര്യപെട്ടു.

12742258_1134781336540988_1655623138573552025_n.jpg

 

 

 

 

 

കടപ്പാട് : ആന്റി ചോംസ്കി റീഡർ : പിറ്റർ കോല്ലിയർ, ഡേവിഡ് ഹോറോവിറ്റ്സ്

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s