അർമേനിയൻ ഹിന്ദുക്കൾ

പാശ്ചാത്യ ലോകത്ത് നിന്നും അഭയം തേടിവന്ന സിറിയൻ, അർമേനിയൻ, ജൂത, പാഴ്സി വിഭാഗങ്ങളിൽ പെട്ട ജനങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചാനയിച്ച ഭാരതഭൂവിന്റെ സാംസ്കാരിക പാരമ്പര്യം നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ, ഒന്നാം നൂറ്റാണ്ടിനും മുന്നേ ഇവിടെ നിന്നും പുറപ്പെട്ടു പോയി അങ്ങ് ദൂരെ അർമേനിയയിൽ താവളമുറപ്പിച്ച ഒരു കൂട്ടം ഹിന്ദുക്കളുടെ കഥയാണ് ഇവിടെ പറയുന്നത്. അർമേനിയയെ ക്രൈസ്തവവൽക്കരിച്ച ‘സെന്റ്‌’ ഗ്രിഗറിയുടെ ശിഷ്യനായ സെനോബിയാസ് എന്നൊരു സിറിയൻ ക്രിസ്ത്യൻ ബിഷപ്പിന്റെ വാക്കുകളിൽ, 149 BCE യിൽ രാജാവായ ദിനക്സ്പലിനെതിരെ ഗൂഡാലോചന നടത്തി പിടിക്കപെട്ടപ്പോൾ കനോജിൽ നിന്നും അർമെനിയയിലെക്കു ഓടിപ്പോയ ഗിസ്സാനെഹ് (കൃഷ്ണ ), ദെമെറ്റെർ എന്നീ രണ്ടു ഹൈന്ദവ രാജകുമാരന്മാരുടെ പിന്ഗാമികളാണ് അർമേനിയയിലെ ഹൈന്ദവർ. അർമെനിയയിലെ രാജാവായ വലർസാസെസ് അവരെ സ്വീകരിക്കുകയും ടാരോൺ പ്രവിശ്യ ( ഇന്നത്തെ തുർക്കിയുടെ ഭാഗമായ പഴയ പശ്ചിമ അർമേനിയ ) അവർക്ക് നല്കുകയും ചെയ്യുകയുണ്ടായി. അവിടെയാണ് അവർ വീഷപ് (veeshap/ Odzun ) നഗരം നിർമ്മിച്ചത്. അർമേനിയൻ ദേവതകൾക്കൊപ്പം ഹൈന്ദവദേവഗണങ്ങൾക്കും അവർ പണിതുയർത്തിയ ക്ഷേത്രങ്ങൾ അഷ്ടിഷത് നഗരത്തിനു ക്ഷേത്രനഗരി എന്ന ഖ്യാതി നൽകി. ഈ മനുഷ്യർ ഇരുണ്ട നിറമുള്ളവരും അസാധാരണ പ്രകൃതത്തോടും നീളമുള്ള തലമുടിയും ഹൈന്ദവരായതിനാൽ കാഴ്ച്ചയിൽ അനകർഷണീയരും ആയിരുന്നു എന്നാണ് സെനോബ് പറയുന്നത്.

പ്രത്യേകിച്ച് കാരണം ഒന്നും പറയുന്നില്ലെങ്കിലും ഈ രണ്ടു രാജകുമാരന്മാരെയും രാജാവ് വധിച്ചു എന്ന് അദ്ധേഹത്തിന്റെ കുറിപ്പുകളിൽ പ്രതിപാദിക്കുന്നു. പിന്നീടുള്ള കാലം തങ്ങളുടെ പിതാക്കൾക്ക് ലഭിച്ച എല്ലാ വിശേഷാധികാരങ്ങളുമായി അവരുടെ മൂന്നു പുത്രന്മാരായ കുവാർസ്, മേഘ്തൻ, ഹോരിയാസ് എന്നിവർ ടാരോൺ പ്രവിശ്യ വാണു പോന്നു. ഹൈന്ദവർ കാലക്രമേണ ഗിസ്സാനെഹിനും ദെമെറ്റെരിനും ക്ഷേത്രം നിർമ്മിക്കുകയും അവിടെ പൂജാകർമ്മങ്ങൾക്കായി പൂജാരികളെ നിയമിക്കുകയും ചെയ്തു. അങ്ങനെ ഏകദേശം 450 വർഷങ്ങളോളം ഹൈന്ദവരുടെ ഈ കോളനി അവിടെ സസുഖം നിലനിന്നുപോന്നു. പക്ഷെ, അർമേനിയയെ കാർന്നുതിന്നുവാനിരിക്കുന്ന മഹാമാരിയെ അതിജീവിച്ചൂ നിലനിൽക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

ഗിസ്സനെഹ്, ദെമെറ്റെർ എന്നീ നാമങ്ങൾ വൃഷ്ണി കുല യോദ്ധാക്കളായ കൃഷണനും ബലരാമനും ആവാം എന്ന് കരുതാം. ഗ്രീക്ക് പുരാണങ്ങളിൽ വിളവെടുപ്പിന്റെ ദേവതയാണ് ദെമെറ്റെർ. അതിനാൽ, ഹലായുധനായ ബലഭദ്രന് ദെമെറ്റെർ എന്ന നാമം നൽകപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

പൊ. വ. 301 ൽ സാമ്രാജ്യത്ത മഹാമാരിയുമായി ‘വിശുദ്ധ’ ഗ്രിഗറി അർമേനിയൻ രാജാവായ റ്റിരിദാറ്റെസ് മൂന്നാമനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുകയും ക്രിസ്തുവിൽ വിശ്വസിക്കാത്ത തദ്ദേശീയ ജനതയുടെ മേൽ കൊടും ഭീകരത അഴിച്ചുവിടുകയും ചെയ്തു. അർമേനിയൻ ജനങ്ങൾ ഓരോരുത്തരായി ബലാത്കാരമായി ക്രിസ്തുമതത്തിലേക്ക് ചേർത്തപ്പെട്ടു. ദേവതകളുടെ ക്ഷേത്രങ്ങളെല്ലാം ഒന്നൊന്നായി നശിപ്പിക്കപ്പെടുകയും അവിടെഎല്ലാം ക്രിസ്ത്യൻ പള്ളികൾ പണിതുകൂട്ടിത്തുടങ്ങി. നാമമാത്രമായ ഹിന്ദു ന്യൂനപക്ഷത്തെയും ഗ്രിഗറി വെറുതെ വിട്ടില്ല. ഈ ഹിന്ദു യോദ്ധാക്കളുടെ ചെറുത്തുനിൽപ്പിന്റെ ഫലമാണ് ഈ കഥകൾ ലോകം അറിയാൻ ഇടയായ രേഖകളുടെ ഉറവിടം. അബ്രഹാമിക് സമ്പ്രദായത്തിന്റെ വിഗ്രഹഭഞ്ജനത്തിന്റെ ഭീകരത ആദ്യമായി അറിഞ്ഞ ഹൈന്ദവർ ഇവരാണ്. പ്രതികൂല സാഹചര്യങ്ങളെ തൃണവല്ക്കരിച്ചു ധർമ്മത്തെയും ദൈവങ്ങളെയും സംരക്ഷിക്കാനായി ആ ഹൈന്ദവ ജനതതി ശക്തരായ അർമേനിയൻ സേനയോടു പോരാടി.

അർമേനിയൻ രാജാവിന്റെ മതം മാറ്റത്തോടെ തന്നെ മറ്റു നഗരങ്ങളിലെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ട് തുടങ്ങി. ഈ വാർത്ത ടാരോണിൽ എത്തിയപ്പോൾ തന്നെ ഹൈന്ദവർ ഗിസ്സാനെഹ്, ദെമെറ്റെർ ക്ഷേത്രങ്ങളിലെ ധനം രഹസ്യഇടത്തിലേക്ക് മാറ്റുകയും അഷ്ടിഷത് ഗ്രാമത്തിലെ പൂജാരിയോട് ജനങ്ങളെ സംഘടിപ്പിച്ചു ചെറുത്തുനിൽപ്പിൽ പങ്കാളികളാകാൻ സന്ദീഷം നല്കി.

ആ സന്ദേശം സെനോബിന്റെ വാക്കുകളിൽ :

“യോദ്ധാക്കളായ ഓരോ പുരുഷനെയും സംഘടിപ്പിച്ചു കൊണ്ട് നാളെ തന്നെ നമ്മുടെ അടുത്തെത്തുക. മഹാനായ ഗിസ്സാനെഹ് നു വേണ്ടി നമ്മൾ മതപരിത്യാഗികളായ രാജാക്കന്മാരുടെ സേനയ്ക്കെതിരെ നാം പോരാടും.”

പ്രധാന പൂജാരി അർത്സൻ (അർജുൻ — കൃഷ്ണന് വേണ്ടി ആയുധമെടുത്ത യോദ്ധാവിനു തീർത്തും അനുയോജ്യമായ നാമം.) അദ്ധേഹത്തിന്റെ പുത്രൻ ദെമെറ്റെർ എന്നിവരുടെ നേതൃത്വത്തിൽ 400 ഹിന്ദു യോദ്ധാക്കൾ ക്ഷേത്രങ്ങൾ ആക്രമിക്കാനായി പാഞ്ഞടുത്ത 300 ക്രിസ്ത്യൻ പടയാളികളെ പതിയിരുന്നാക്രമിക്കുവാൻ തയ്യാറായി. ‘വിശുദ്ധ’ ഗ്രിഗറി ആയിരുന്നു കൃഷ്ണക്ഷേത്രം സ്ഥിതിചെയ്തിരുന്ന കുവാര്സ്നു നേരെ നീങ്ങിയ അർമേനിയൻ സേനയുടെ അധിപൻ. ക്രിസ്ത്യൻ പടയാണെങ്കിൽ അർമേനിയൻ രാജാവിന്റെ പിന്തുണയുള്ളതിനാൽ അമിതാവേശത്തിലായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ അടിപതറിയ ക്രിസ്ത്യൻ സേന നാലുപാടും ചിതറിയോടി. ഗ്രിഗറി വോഗ്ഖാൻ കോട്ടയിൽ അഭയം തേടി. അപ്പോഴേക്കും നാലായിരം പേരടങ്ങുന്ന ഒരു വൻ സൈന്യം തന്നെ വന്നു ചേരുകയും ഗ്രിഗറിയെയും കൂട്ടരെയും മോചിപ്പിക്കുകയുണ്ടായി. ആയിരത്തോളം ഹൈന്ദവർ വീരസ്വർഗം പുൽകുകയും രണ്ടു ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങളെ ഗ്രിഗറിയും കൂട്ടരും തച്ചുടയ്ക്കുകയും ചെയ്തു. അവശേഷിച്ചവരെ നഗ്നരായി നടത്തിച്ചു തല മുണ്ഡനം ചെയ്തു മതപരിവർത്തനം ചെയ്തു.

ഇവിടെ ഒരു കല്ലിന്മേൽ സിറിയൻ, ഗ്രീക്ക് ഭാഷകളിൽ ഇപ്രകാരം കൊത്തിവെച്ചിരിക്കുന്നതായി സെനോബ് രേഖപ്പെടുത്തിയിരിക്കുന്നു. “മഹാ പുരോഹിതനും ധീര യോദ്ധാവുമായ അർത്സാനിന്റെ ആദ്യ യുദ്ധമായിരുന്നു ഇത്. അദ്ദേഹവും 1038 പേരും ഇവിടെ വിശ്രമിക്കുന്നു. ഗിസ്സനഹ് ന്റെയും ദെമെറ്റെറിന്റെയും വിഗ്രഹങ്ങൾക്കും ക്രിസ്തുവിനും വേണ്ടി നമ്മൾ പൊരുതി. “

ക്ഷേത്രങ്ങൾ തകർത്ത ഗ്രിഗറി അതിന്മേൽ ഒരു പള്ളി പണിതു.
നൂറ്റാണ്ടുകൾക്കു ശേഷം ഇസ്ലാമെന്ന കൊടുങ്കാറ്റിന് മുന്നില് ടാരോനിലെ ജനത തകർന്നു വീണു. തുർക്കി നടത്തിയ അർമേനിയൻ വംശഹത്യ ലോകത്തെ നടുക്കി.

വീഷാപ് എന്നത് അർമേനിയൻ ഭാഷയിൽ വിഷം എന്നാണ് അർഥം. ഹൈന്ദവർ തങ്ങളുടെ നഗരം സ്ഥാപിച്ചതു വീഷപിലാണു താനും. നാഗങ്ങളെ ബന്ധപ്പെടുത്തിയുള്ള ചിഹ്നനങ്ങളും രൂപങ്ങളും ഈ മേഖലയിലെ നിർമ്മിതികളിൽ കാണാം. ഇതിനെല്ലാമുപരിയായി, ഹൈന്ദവ സമൂഹത്തിന്റെ ഓർമ്മകൾ സ്ഫുരിപ്പിക്കുന്ന ധാരാളം ബിംബങ്ങൾ ഓദ്സുൻ മേഖലയിലെ നാടോടിക്കഥകളിൽ ഇന്നും സുലഭമാണ്.

ധർമ്മരക്ഷക്കായ് ഇത്തരം മഹാത്യാഗങ്ങൾ ഹൈന്ദവ സമൂഹത്തിനു അന്യമല്ല. അലക്സാണ്ടറിന്റെ ആക്രമണത്തിൽ പശ്ചിമ ആര്യാവർത്തത്തിലെ ധീര യോദ്ധാക്കളുടെ പോരാട്ടവീര്യമാണ് ഗ്രീക്കുകാരെ ഉത്സാഹരഹിതരാക്കിയത്. പിന്നീട് ഇസ്ലാമിക ആക്രമണകാലത്ത് ജൗഹർ പോലെയുള്ള രീതികൾ അനുവർത്തിച്ചതും ധര്മ്മരക്ഷാർത്ഥം മരണത്തെ പുൽകുന്നത് സ്വധർമ്മത്തെ വിൽപനച്ചരക്കാക്കുന്നതിനേക്കാൾ ശ്രേയസ്ക്കരം എന്ന ബോധ്യത്താലാണ്.

The Asiatic Journal and monthly register for British India, China and Australasia, 1837
Hindoos in Armenia: Dr.Mesrob Jacob Seth
Indian imprint on Armenia: Romesh Bhattacharjee, Frontline
For the Ashes of their fathers and the temples of their Gods: The Hindus of Armenia http://wp.me/p2VBBp-48 via @Rjrasva
http://www.thehindu.com/…/armenias-yezid…/article4844436.ece

photo: Yezidis of Armenia (2012)

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s