കേരളാമോഡൽ — ഒരു സമഗ്ര വികസന മാതൃകയല്ല

ഇടതു സാമ്പത്തികവിദഗ്ദ്ധർ എന്നും കേരള മോഡൽ വികസനത്തെ അവരുടെ ആശയങ്ങളെ ഉൾക്കൊണ്ടു കൊണ്ട് നടപ്പിലാക്കിയ ഒരു അനുപമ വികസന മാതൃക ആയി ഉയർത്തി കാട്ടാറുണ്ട്. വിദ്യാഭ്യാസസമ്പ്രദായത്തിൽ ക്രിസ്ത്യൻ മിഷനറിമാർ നല്കിയ സംഭാവനകളാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ച സാമൂഹിക പരിഷ്കരണങ്ങളിലൂടെ മാർക്സിസ്റ്റ്‌ സാമ്പത്തികശാസ്ത്രം അവതരിപ്പിക്കുവാൻ തക്ക വളക്കൂറുള്ള ഒരു സമൂഹം കേരളത്തിൽ നിലവിൽ വന്നു എന്ന ഇടതുപക്ഷ ആഖ്യാനമനുസരിച്ച്, കേരളാ മോഡൽ വികസനത്തിനും തദ്വാരാ നേടിയ ഉയർന്ന സാമൂഹിക സൂചികകൾക്കും ഭൗതിക ജീവിത നേട്ടങ്ങൾക്കും മാർക്സിസം കാരണമായി എന്ന് അവർ വാദിക്കുന്നു. ഭൂതകാലം മായ്ച്ചു കളഞ്ഞു ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ തങ്ങളുടെ സാമ്രാജ്യത്ത താൽപ്പര്യങ്ങൾ നടത്തിയെടുക്കുന്ന മാർക്സിസ്റ്റ്‌ പാരമ്പര്യം ഉയർത്തിപ്പിടിക്കുക തന്നെയായിരുന്നു അവരുടെ ഉദ്ദേശ്യം എന്ന് വേണം കരുതാൻ. കൊളോണിയൽ കാലത്തിനു മുമ്പുള്ള കേരള ചരിത്രത്തിന്മേൽ സത്യസന്ധവും ഗുണകരവുമായ പഠനങ്ങളോ രചനകളോ നടക്കാതിരിക്കുവാനും അവർ ബദ്ധശ്രദ്ധരായിരുന്നു. മാതൃദായകക്രമം പാലിച്ചിരുന്ന ഈ കേരളഭൂമി, മിഷനറികളും മാർക്സിസ്റ്റുകാരും ഈ മണ്ണിൽ കാലു കുത്തുന്നതിനും മുമ്പ് തന്നേ, എന്നും വിദ്യാഭ്യാസരംഗത്തു അഭിവൃദ്ധി നേടിയിരുന്ന, പ്രകൃതി സമ്പത്തിനാൽ അനുഗ്രഹീതമായ നാടായിരുന്നു എന്ന് സ്വതന്ത്രമായ ചരിത്ര പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ, ഇടതുപക്ഷത്തിനു ഒരിക്കലും വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, മീമാംസ തുടങ്ങിയ മേഖലകളിൽ കേരളത്തിനുണ്ടായിരുന്ന ഉയർന്ന നിലവാരവും നമ്മുടെ സംഭാവനകളും ചർച്ച ചെയ്യുന്നതിൽ താല്പര്യം ഉണ്ടായിട്ടില്ല. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ചൻ ഇന്നത്തെ കണക്കിൽ ഓ ബി സി ഗണത്തിൽ പെട്ട ഒരു വ്യക്തി ആയിരുന്നു എന്ന് എത്ര പേർക്കറിയാം? ഇന്നും എഴുത്തച്ചൻ രചിച്ച രാമായണം എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തി പുരസ്സരം വായിക്കപ്പെടുന്നു. ചാതുർവർണ്ണ്യത്തിന്റെ മിത്തുകൾ തകരാതിരിക്കാൻ, അക്ഷരജ്ഞാനത്തിൻറെ ക്രെഡിറ്റ്‌ വരുത്തർക്ക് പതിച്ചു നല്കാൻ, എഴുത്തച്ചൻ വിസ്മൃതിയിലാണ്ട് പോകേണ്ടത് ഇടത് രാഷ്ട്രീയത്തിന്റെ ആവശ്യമാണ്‌. എങ്കിലേ ചാവറയച്ചനു ‘ആധുനിക കേരളത്തിന്റെ ശിൽപ്പി’ ആകാൻ കഴിയൂ. വൈദ്യവും വിദ്യയും ഒരു ജാതിയുടെയും കുത്തകയായിരുന്നില്ല. അതുകൊണ്ടാണ് നമ്പൂതിരി മുതൽ വനവാസി വരെയുള്ള എല്ലാ ഹൈന്ദവ ജാതികളിൽപെട്ടവർക്കിടയിലും വൈദ്യശാസ്ത്ര വിശാരദൻമാരെ പരമ്പരാഗതമായി കാണാൻ കഴിയുന്നത്‌.

34911841

കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡൽ വികസനത്തെ കുറിച്ച്‌ അസ്സന്നിഗ്ദമായി എന്തെങ്കിലും പറയാമെങ്കിൽ, അത് ഇക്കണ്ട കാലം മുഴുവൻ കഴിഞ്ഞിട്ടും ഈ വികസന മാതൃക സമൂഹത്തിലെ എല്ലാ തുറയിലും പെട്ടവരെ ഉൾക്കൊള്ളിക്കുവാൻ പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും. കേരളാമോഡൽ വികസനത്തിന്റെ ഫലങ്ങൾ എല്ലാ മത വിഭാഗങ്ങൾക്കും തുല്യമായി വിതരണം ചെയ്യുവാൻ ഈ വികസന മാതൃകയ്ക്ക് കഴിഞ്ഞില്ല എന്ന് അനേകം പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.

വികസന പ്രവർത്തനങ്ങൾ കൂടുതലും സാമൂഹിക വികസനതിന്നാണ് ഊന്നൽ നല്കിയത്. അക്രമോത്സുകമായ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സംഘടിപ്പിച്ചു മൂലധനത്തിന്റെയും മുതലാളിത്തത്തിന്റെയും വളർച്ച മുരടിക്കുന്നു എന്ന് കമ്മ്യൂണിസ്റ്റുകാർ ഉറപ്പുവരുത്തി. കൂടാതെ, യന്ത്രവത്കരണത്തെ എതിർത്തുകൊണ്ട് കാർഷികവളർച്ചയും നശിപ്പിച്ചു. തൊണ്ണൂറുകളായപ്പോഴേക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിൽ തേടി കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് യാത്രയാകുവാൻ നിർബന്ധിതരാവുകയും തുടർന്ന് വിദേശനാണ്യം നാട്ടിലേക്ക് ഒഴുകുവാനും തുടങ്ങി. ആദ്യകാല കുടിയേറ്റക്കാരായ മുസ്ലിം സമൂഹത്തെ ഗൾഫ് നാടുകളിലേക്കുള്ള കുടിയേറ്റം സാമ്പത്തിക പുരോഗതി കൈവരിക്കുവാൻ വളരെയധികം സഹായിച്ചു.

1967 മുതൽ ഏതാണ്ട് ഒരേ ചിന്താഗതിയിലുള്ള രണ്ടു രാഷ്ട്രീയ മുന്നണികൾ മാറി മാറി കേരളം ഭരിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വോട്ടു ബാങ്കുകൾ സൃഷ്ടിക്കുന്നതിനാണ് ഇവർ കൂടുതൽ ശ്രദ്ധ നല്കിയത്. ഈ വോട്ടു ബാങ്കുകൾ ആവട്ടെ, തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തെ സമുദായാംഗങ്ങൾക്ക് നേട്ടം കൊയ്യാനുള്ള ഉപാധിയായും കണ്ടു. സംഘടിതരായ ന്യൂനപക്ഷങ്ങൾ പരമാവധി ആനുകൂല്ംങ്ങൾ നേടിയെടുത്തപ്പോൾ വിഘടിതർ ആയി നിലനിന്ന ഹിന്ദുക്കൾ എങ്ങുമെത്തിയില്ല.
ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളുമാണ് കേരളാമോഡൽ വികസന മാതൃകയ്ക്ക് അടിത്തറ പാകിയത്‌ എന്നാണു ഇടതുപക്ഷം അവകാശപ്പെടുന്നത്. സ്കൂൾ വിദ്യാഭ്യാസം സർക്കാർ ചിലവിൽ ആക്കിയത് അസമത്വത്തിനു വഴി തെളിച്ചു. എയിഡെഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളവും സ്കൂളുകളുടെയും കോളേജുകളുടെയും പരിപാലനവും സർക്കാർ ചിലവിൽ നടത്തപ്പെടുമ്പോൾ അധ്യാപകനിയമനം മാനേജുമെന്റിന്റെ തന്നിഷ്ടത്തിനനുസൃതമായി നടപ്പിലാക്കാവുന്നതാണ് എന്ന സ്ഥിതിവിശേഷം സർക്കാരിനു വൻ ബാധ്യതയാണ് ഉണ്ടാക്കുന്നത്‌. വിദ്യാലയത്തിന്റെ ആസ്തിയുടെ ഉടമസ്ഥാവകാശവും മാനേജുമെന്റിന് തന്നെ. കൂടാതെ, വിവിധ മത സമൂഹങ്ങളെ എടുത്തു നോക്കിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവശം ഉള്ളവരുടെ കണക്കിലും കടുത്ത അസമത്വം ആണ് കാണാൻ കഴിയുക. ക്രിസ്ത്യാനികൾ ആണ് ബഹു ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും അതോടനുബന്ധിച്ച് വലിയ അളവിലുള്ള ഭൂസ്വത്തും കൈവശം വെച്ചിരിക്കുന്നത് എന്ന് കാണാം. ഇങ്ങനെ ഉള്ള ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പഠിക്കേണ്ടി വരുന്ന ഒരു ഹിന്ദു വിദ്യാർഥി ക്രിസ്ത്യൻ തത്വചിന്തയിലൂന്നിയ സന്മാർഗപാഠങ്ങളും ചിലപ്പോൾ അവരുടെ ജീവിത രീതികളും പോലും പഠിക്കുവാനും പാലിക്കുവാനും നിർബന്ധിതരായി തീരുന്നു. അതായത്, സമൂഹത്തിലെ സൗകര്യങ്ങളും, തൊഴിലവസരങ്ങളും മറ്റും സർക്കാർ ചിലവിൽ തന്നെ ഒരു പ്രത്യക സമുദായത്തിന്റെ താല്പര്യങ്ങൾക്കനുസൃതമായി മുന്നോട്ടു കൊണ്ട് പോകപ്പെടുന്നു.

SONY DSC
SONY DSC

ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോൾ പട്ടികജാതിയിൽ പെട്ട ഹിന്ദുക്കൾക്ക് ഭൂമി നല്കാൻ വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതുവഴി പട്ടികജാതിക്കാരെ 5 സെന്റു ഭൂമിയിൽ വീടുവെച്ചു ജീവിക്കുന്ന കോളനികളിൽ ഒതുക്കിയിടുകയാണ്‌ണ്ടായത്. ഇവരിൽ പലരും കർഷകതൊഴിലാളികൾ ആയിരുന്നുവെങ്കിലും, കൃഷി ഇല്ലാതായതോടെ ഇവർ തൊഴിൽരഹിതരായി തീരുകയും ചെയ്തു. അവർ ക്രിമിനൽ സംഘങ്ങളുടെയും, മാവോയിസ്ടുകൾ, കുരിശു കൃഷിക്കാർ തുടങ്ങിയവരുടെ ചൂഷണങ്ങൾക്ക് വിധേയരായി തീരുകയും ചെയ്തു.

മലയാളികൾ പൊതുവെ സ്വകാര്യ ആശുപത്രികളെ ആണ് ആശ്രയിക്കാറ്. ഇത് കൊണ്ട് തന്നെ കേരളം ഭാരതഹ്ടിൽ ആരോഗ്യ പരിപാലനത്തിന് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സമൂഹമായി മാറിയിരിക്കുന്നു. 2004 -05 കാലഘട്ടത്തിൽ, ഏതാണ്ട് 2663 കോടി രൂപ ചിലവഴിച്ച മലയാളികൾ ഭാരതത്തിൽ സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ പരിപാലനത്തിനായി ചിലവഴിക്കുകയുമാണ്‌ ഉണ്ടായത്. മാത്രമല്ല, കേരളത്തിലെ ആളോഹരി പൊതു വരുമാനം ഏതാണ്ട് 280 രൂപയാണ് താനും. മാത്രമല്ല, പുകൾ പെറ്റ ഈ കേരളാ മോഡൽ ആണ്ടുതോറും കേരളം സന്ദർശിക്കുന്ന വ്യത്യസ്തങ്ങളായ പകര്ച്ച വ്യാധികളെ, മഴക്കാല പനിക്കേടുകളെ എങ്ങനെ നേരിടും എന്നറിയാതെ പകച്ചു നില്ക്കുന്ന കാഴ്ചയാണ് വർഷങ്ങളായി ദൃശ്യമാകുന്നത്. സാമൂഹിക സൂചികകളിൽ സ്ത്രീകൾ ഉയർന്ന നിലവാരം പുലര്ത്തുന്നുണ്ടെങ്കിലും നേരം ഇരുട്ടിയാൽ തീരുന്ന സുരക്ഷയെ കേരളത്തിലെ സ്ത്രീകൾക്ക് ഉള്ളൂ. സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങളിലും വളരെ ഉയർന്ന പെർഫോർമൻസ് ആണ് കേരളം കാഴ്ച വെക്കുന്നത് എന്നത് പറയാതെ വയ്യ.മാത്രമല്ല, പൊതു ഇടങ്ങളിൽ സ്ത്രീ പങ്കാളിത്തം കേരളത്തിൽ വളരെയധികം കുറവായാണ് ഇപ്പോൾ കാണപ്പെടുന്നത്. മുമ്പ്, പരമ്പരാഗതമായി മരുമക്കത്തായസമ്പ്രദായം പുലര്ത്തി പോന്നിരുന്ന കേരളീയ വനിതകൾ ആകെ തൊഴിലുകളുടെ 15 % മാത്രമേ തൊഴിൽ കൈവശം വെക്കുന്നുള്ളൂ.

ജനസന്ഖ്യാനിരക്കിലെ മാറ്റങ്ങളും ഈ പ്രശ്നങ്ങളുടെ തീവ്രത കൂട്ടിയിട്ടേ ഉള്ളൂ.

കേരളത്തിലെ 14 ജില്ലകളിൽ, പല ഇടങ്ങളിലും അഹിന്ദുക്കളുടെ സംഖ്യ ഹിന്ദുക്കളേക്കാൾ കൂടുതൽ ആയതിനാൽ, ഹിന്ദുക്കൾ ന്യൂനപക്ഷ സമൂഹം ആയിരിക്കുകയാണ്. വിദ്യാഭ്യാസ സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടും മുസ്ലിം സമൂഹത്തിന്റെ വളർച്ചാനിരക്ക് ഉയർന്നു തന്നെ ഇരിക്കുന്നു. കേരളത്തിൽ ഹിന്ദു മുസ്ലീം സമുദായങ്ങളുടെ സാക്ഷരതാ നിരക്ക് ഏതാണ്ട് തുല്യമാണ്. ഗൾഫ് പണം കൂടുതൽ ലഭിക്കുന്നതിനാൽ മുസ്ലിം സമൂഹം ഹിന്ദുക്കളേക്കാൾ സാമ്പത്തികമായി മുന്നിലാണ് താനും. എന്നിട്ടും മുസ്ലിം ജനവിഭാഗത്തിന്റെ ജനസംഖ്യാ വളർച്ചാ നിരക്ക് ഹിന്ദുക്കളേക്കാൾ 45% കൂടുതൽ ആണെന്ന് 1998 -99 ലെ ദേശീയ കുടുംബ ആരോഗ്യ സർവേ ii പറയുന്നു. iumlഹിന്ദുക്കൾ മാത്രമേ സർക്കാർ നടപ്പിലാക്കിയ സാമൂഹിക വികസന പദ്ധതികൾ പൂർണ്ണ മനസ്സോടു കൂടെ സ്വീകരിചിട്ടുള്ളൂ. ഊർജ്ജിതമായി നടത്തിയ കുടുംബാസൂത്രണ പദ്ധതികൾ ഹൈന്ദവസമാജത്തിലെ ജനസംഖ്യാ വളർച്ചാ നിരക്കുകൾ ഗണ്യമായി കുറയാൻ കാരണമായി എങ്കിലും മുസ്ലീം വിഭാഗം ജനസംഖ്യാനിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും മനപ്പൂർവം വിട്ടു നിൽക്കുകയും തങ്ങളെ കൊണ്ട് കഴിയുന്നത്ര കുട്ടികളെ പ്രസവിക്കുകയും ചെയ്തു പോന്നു. അടുത്തിടെയായി, ക്രിസ്ത്യാനികളും ജനാധിപത്യ സംവിധാനത്തിൽ സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ ഉറപ്പു വരുത്തുന്നതിനായി ഇതേ തന്ത്രത്തിന്റെ പ്രാധാന്യം മനസിലാക്കി കുഞാടുകളോട് കൂടുതൽ പ്രസവിക്കാൻ ആവശ്യപെട്ടു കൊണ്ടിരിക്കുന്നു.

ഈ ജനസംഖ്യാ മാറ്റത്തിന്റെ ഫലങ്ങളെന്താണ് ?

രണ്ടു മുന്നണികൾ മാറിമാറി ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും കേരളത്തിലെ സാമ്പത്തികരംഗം, വിദ്യാഭ്യാസം, കാര്ഷികരംഗം, ബാങ്കിംഗ്, സാമൂഹിക നയരൂപീകരണം, സർക്കാർ നയരൂപീകരണം എന്നീ മേഖലകളിലെല്ലാം തന്നെ പ്രബലരായ ഒരു കൂട്ടം ക്രിസ്ത്യൻ മുസ്ലീം സമുദായാംഗങ്ങൾ തന്നെ പ്രധാന പങ്കു വഹിച്ചു പോന്നു. ഭരണകൂടത്തിൻറെ നയങ്ങൾ രൂപപ്പെടുത്തുന്നതില് പ്രധാന പങ്കു വഹിക്കുന്ന സർക്കാർ കോർപ്പറേഷനുകളിലും, സർവകലാശാലകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും നടത്തുന്ന നിയമനങ്ങളിലുമെല്ലാം ക്രിസ്ത്യൻ സഭയ്ക്കും മുസ്ലീം ലീഗിനും എന്നും സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. വടക്കൻ കേരളത്തിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ 4 അസംബ്ലി മണ്ഡലങ്ങൾ കൂട്ടി ചേർക്കപ്പെട്ടപ്പോൾ ഹിന്ദു ഭൂരിപക്ഷമുള്ള തെക്കൻ ജില്ലകളിൽ നിന്നും 2 മണ്ഡലങ്ങൾ മുറിച്ചു മാറ്റപ്പെടുകയാണുണ്ടായത്.

കേരളത്തിലെ മാധ്യമങ്ങളാണെങ്കിലോ സാമ്പത്തികമായി ശക്തരും രാഷ്ട്രീയമായി സംഘടിതരുമായ ക്രിസ്ത്യൻ മുസ്ലീം സമുദായങ്ങളുടെ താളത്തിന് തുള്ളുകയും ചെയ്യുന്നു. മാർക്സിസ്റ്റ് കാഴ്ചപ്പാടുകളുടെ സ്വാധീനത്താൽ സത്യത്തെ മറച്ചുവെക്കുക, ഇരട്ടത്താപ്പു, വ്യാജ പ്രചരണം, കപട ന്യായവാദം എന്നിങ്ങനെ ഉള്ള എല്ലാവിധ കുതന്ത്രങ്ങളും ഭൂരിപക്ഷ സമുദായത്തിന് നേരെ പ്രയോഗിക്കുന്നതിൽ അവർ നിപുണരാണ് താനും.

അക്രമകരമാം വിധം സംഘടിതരായ, മറ്റുള്ളവരെ ഒഴിവാക്കുന്ന മനോഭാവം പുലർത്തുന്ന ഭൗതികമായ ആശയ സംഹിതകളായ ക്രിസ്തുമതവും ഇസ്ലാം, മാർക്സിസം എന്നീ അബ്രഹാമിക സിദ്ധാന്തങ്ങളാൽ കീഴടക്കപ്പെട്ട ഭൂരിപക്ഷ ഹിന്ദു സമൂഹം കേരളാ മോഡൽ വികസനത്തിന്റെ പുറമ്പോക്കിൽ ഒതുക്കപ്പെട്ടു എന്നതനാണ് ദുഃഖകരമായ വസ്തുത.

CdyrOz2UIAAwFEw

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s