സ്ത്രീവിരുദ്ധതയുടെ കേരളാ മോഡൽ

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വളരെ മോശം ആണെങ്കിലും ഒരു ബുദ്ധിജീവികളും ഫെമിനിസ്റ്റുകളും ചർച്ച ചെയ്യാൻ ധൈര്യപ്പെടാത്ത, കണ്ടില്ലെന്നു നടിക്കുന്ന ഒരു സമൂഹമാണ് കേരളാ മോഡലിൽ ഊറ്റം കൊള്ളുന്ന, സോഷ്യൽ എന്ജിനീയറിംഗ് ലാബരട്ടറി ആയ മലയാളനാട്. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, പൂവാലശല്യം, സ്ത്രീധന പീഡനം, ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവ കൂടാതെ, സ്വന്തം മകനോടൊത്ത് പൊതു നിരത്തിൽ കൂടി നടന്നു വരുന്ന അമ്മമാരെ വരെ സദാചാര പോലീസിംഗിന് വിധേയമാക്കുന്ന ജീർണ്ണിച്ച സാമൂഹിക പരിതസ്ഥിതി.

കേവലം വോട്ടു ബാങ്ക് മാത്രം ലക്ഷ്യമാക്കി ഇത്തരം നടപടികൾ കണ്ടില്ല എന്ന് നടിക്കുന്ന, സ്വയം സദാചാര പോലീസും അപവാദ പ്രചാരകരും ആയി സ്ത്രീകളെ ഒതുക്കി വെക്കുന്ന പാർട്ടി പ്രവർത്തകരും ഈ പുരുഷാധിപത്യ സെമിറ്റിക് സമൂഹത്തിന്റെ പ്രതിഫലനം മാത്രം.

“നിയമങ്ങൾ പാസ്സാക്കിയാൽ മാത്രം മതി അത് അപ്രായോഗികമാണെങ്കിലും നടപ്പിലാക്കപെട്ടില്ലെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു നാല് വോട്ടു നേടിയെടുക്കാം എന്ന ലക്‌ഷ്യം മാത്രമുള്ള ഒരു രാഷ്ട്രീയസംസ്കാരം ശീലിച്ചു പോയതും നമ്മുടെ നാടിന്റെ മൂല്യശോഷണത്തിന് ഒരു കാരണമാണ്” എന്ന് ശ്രി കുമ്മനം രാജശേഖരൻ പറഞ്ഞത് ചിന്തനീയമായ ഒരു വിഷയമാണ്.
നിയമങ്ങൾ പാസ്സാക്കിക്കൊണ്ടിരിക്കുമ്പോളും കേരള നിയമസഭയിൽ കാര്യമാത്രപ്രസക്തമായ് പോലും സ്ത്രീപ്രാതിനിധ്യം കാണാനില്ല. വനിതാദിനത്തിൽ ശ്രീമതി ടീച്ചർക്ക് പോലും അത് സമ്മതിക്കേണ്ടി വന്നത് ചർച്ച ആകുന്നില്ല എന്നത് ഈ വിഷയം കേരളത്തിലെ എണ്ണം പറഞ്ഞ മാധ്യമസിംഗങ്ങൾക്കൊന്നും ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ലാത്തത് കൊണ്ടല്ലേ ?

ഒരൊറ്റ സ്ത്രീയെ രൂപക്കൂട്ടിൽ കയറ്റി, മറ്റുള്ള സ്ത്രീകളെ മുഴുവൻ കൊന്നൊടുക്കിയ പാരമ്പര്യം ഒരുവശത്ത്, സ്ത്രീകളെ ഇന്നും വെറും ഒരു പ്രസവയന്ത്രമാക്കുന്ന, തുണിയിട്ട് മൂടുന്ന ശീലം മറുവശത്ത്. ഇതിനിടയിൽ കഥയറിയാതെ കാവി പർദ്ധയുമായി ഒരുകൂട്ടം വാനരസേനകൾ…..ഇവയെ എല്ലാം വെല്ലുവിളിക്കാൻ എന്ന വ്യാജേന ഇറക്കുമതി ചെയ്യപ്പെടുന്ന അരാജകത്വം …… ഒരു ശരാശരി മലയാളി ഇന്ന് മേൽപ്പറഞ്ഞ കൂട്ടങ്ങളുടെ സ്വാധീനവലയത്തിൽ അറിഞ്ഞോ അറിയാതെയോ പെട്ടു പോയിരിക്കുന്നു.

ഇവിടെയാണ്‌ സിന്ധു സൂര്യകുമാരന്മാർക്കു ദുർഗാദേവിയെ അപമാനിക്കുന്നത് അരോചകമായി തോന്നാത്തതിൻറെ സാംഗത്യം. അപമാനമെന്നാൽ എന്താണെന്നറിയാൻ ആദ്യം അഭിമാനം എന്നാൽ എന്തെന്നറിയണം.
അഭിമാനം എന്താണെന്നറിയാത്ത വനിതകൾ അപമാനിക്കപ്പെടുമ്പോൾ അത് മനസിലാക്കാൻ കഴിയാത്തതിനാൽ അപമാനത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കും.
സ്ത്രീ പുരുഷനാൽ അടിച്ചമർത്തപ്പെടേണ്ടവളാണെന്ന മനോഭാവത്തിൽ മുകളിലിരുന്നു മാർക്കിടുന്ന ഏക പുരുഷന്റെ സന്തതികൾ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കുമ്പോൾ കേരളാ മോഡൽ സദാചാര പോലീസിംഗ് സമൂഹം ജനിക്കുന്നു. കണ്ണടച്ചിരുട്ടാക്കി നമുക്ക് വീണ്ടു വീണ്ടും പറയാം “പച്ച ചെങ്കൊടി പാറട്ടെ ….. കേരളാ മാംഗേ ആസാദി ”

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s